SignIn
Kerala Kaumudi Online
Thursday, 18 July 2024 9.24 AM IST

ട്വൻ്റി-20 ലോകകപ്പിൻ്റെ അംബാസഡറായി യുവി

yuvi

ജമൈക്ക : വെസ്റ്റിൻഡീസും യു.എസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വൻ്റി-20 ലോകകപ്പിൻ്റെ അംബാസഡർ ആയി യുവ്‌രാജ് സിംഗിനെ തിരഞ്ഞെടുത്തു. 2007ൽ ഇന്ത്യ ചാമ്പ്യന്മാരായ പ്രഥമ ട്വൻ്റി - 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ ആറ് സിക്സടിച്ച് ചരിത്രം സൃഷ്ടിച്ച യുവിയെ ക്രിസ് ഗെയ്‌ലിനും ഉസൈൻ ബോൾട്ടിനുമൊപ്പം 2024 ട്വന്റി--20 ലോകകപ്പിന്റെ അംബാസഡറായി തിരഞ്ഞെടുക്കുകയാണെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ജൂൺ 1 മുതൽ 29 വരെയാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ജൂൺ 9ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ സൂപ്പർ പോരാട്ടത്തിന്റെത് ഉൾപ്പെടെയുള്ല പ്രമോഷൻ പരിപാടികളിൽ യുവി പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, YUVI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.