കാണ്ഠമണ്ഡു: ട്വന്റി-20 പരമ്പരയ്ക്കായി നേപ്പാളിൽ എത്തിയ വെസ്റ്റിൻഡീസ് എ ടീമിന് നല്ല സ്വീകരണമൊരുക്കാതെ അപമാനിച്ചെന്ന് ആക്ഷേപം. കാണ്ഠമണ്ഡു വിമാനത്താവളത്തിലെത്തിയ വിൻഡീസ് ടീമിന് അവരുടെ ലഗേജുകൾ തന്നെ ചുമക്കേണ്ടി വന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. സാധാരണ ഒരു പിക്കപ്പ് ട്രക്കിലാണ് എല്ലാവരുടെയും ലഗേജുകൾ ഹോട്ടലിലേക്ക് കൊണ്ടുപോയത്. ലഗേജുകൾ താരങ്ങൾ തന്നെ വാഹനത്തിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. എ.സി പോലുമില്ലാത്ത സാധാരണ ടൂറിസ്റ്റ് ബസിലാണ് വിൻഡീസ് എ ടീം ഹോട്ടലിലേക്ക് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |