ലണ്ടൻ: വീണ്ടും മാഞ്ചസ്റ്റർ ഡെർബിയായി മാറിയ എഫ്.എ കപ്പ് കലാശപ്പോരാട്ടത്തിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ന് കിക്കോഫ്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും റണ്ണറപ്പുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30 മുതലാണ്. കഴിഞ്ഞ സീസണിലും എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ടീമുകളാണ് ഏറ്റുമുട്ടിയത്. വെംബ്ലിയിൽ അന്ന് 2-1ന് യുണൈറ്റഡിനെ കീഴടക്കി സിറ്റി ചാമ്പ്യന്മാരാവുകയായിരുന്നു. ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം തുടർച്ചയായ നാലാം തവണയും സ്വന്തമാക്കിയ സിറ്റി എഫ്.എ കപ്പിലും കിരീട തുടർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. മറുവശത്ത് പ്രിമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം നിറം മങ്ങിപ്പോയ യുണൈറ്റഡിന് മുഖം രക്ഷിക്കാനുള്ള അവസരമാണ് എഫ്.എ കപ്പ് കിരീടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |