ന്യൂയോർക്ക് : ട്വൻ്റി- 20 ലോകകപ്പിൻ്റെ ബ്രാൻഡ് അംബാസിഡറായി മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയെ തിരഞ്ഞെടുത്തു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചത്.
2009 ൽ പാകിസ്ഥാനെ ട്വൻ്റി-20 ലോക ചാമ്പ്ന്മാരാക്കാൻ പ്രധാന പങ്കു വഹിച്ച താരമാണ് അഫ്രീദി. 2007 ൽ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിനും പ്രധാന പങ്കു വഹിച്ചു. 2007 ൽ പ്ലെയർ ഓഫ് ദി ടൂർണമെൻ്റും ആയിരുന്നു. 2009ലെ ഫൈനലിലെ മാൻ ഓഫ് ദി മാച്ചുമായിരുന്നു. യുവ്രാജ് സിംഗ്, ക്രിസ് ഗെയ്ൽ, ഉസൈൻ ബോൾട്ട് എന്നിവർക്ക് പിന്നാലെയാണ് അഫ്രീദിയേയും ട്വൻ്റി 20 ലോകകപ്പിൻ്റെ മറ്റ് അംബാസിഡർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |