ലണ്ടൻ:പ്രീമിയർ ലീഗിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ചെൽസി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ടുള്ള യോഗ്യതയ്‌ക്കരികിലും ചെൽസിയെത്തി. സ്വന്തം തട്ടകനായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മത്സരത്തിൽ 71-ാം മിനിട്ടിൽ മാർക് കുക്കറെല്ലയാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. 37 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായാണ് ചെൽസി നാലാം സ്ഥാനത്തു നിൽക്കുന്നത്. ആസ്റ്റൺ വില്ലയ്‌ക്കും 66 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഉള്ള മുൻതൂക്കമാണ് ചെൽസിക്ക് അനുഗ്രഹമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |