ലണ്ടൻ : വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിൽ മുൻനിര താരങ്ങളായ കാർലോസ് അൽക്കാരേസും അര്യാന സബലേങ്കയും ക്വാർട്ടറിലേക്ക് കടന്നു. കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും രണ്ടാം സീഡുമായ അൽക്കാരേസ് 14-ാം സീഡ് ആന്ദ്രേ റൂബലേവിനെ നാലു സെറ്റുനീണ്ട പോരാട്ടത്തിൽ തോൽപ്പിക്കുകയായിരു ന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായശേഷം തിരിച്ചടിച്ചാണ് അൽക്കാരസ് വിജയിച്ചത്. സ്കോർ : 6-7(5),6-3,6-4,6-4.
ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയാണ് അൽക്കാരസിന്റെ എതിരാളി. പ്രീ ക്വാർട്ടറിൽ നിക്കോളാസ് ജാരിയെ 6-3 7-6(4) 6-7(7) 6-7(5) 6-3 എന്ന സ്കോറിനാണ് നോറി തോൽപ്പിച്ചത്.
വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ സബലേങ്ക 6-4 7-6(4)ന് ബെൽജിയത്തിന്റെ എലിസെ മെർട്ടൻസിനെ തോൽപ്പിച്ചാണ് അവസാന എട്ടിലേക്ക് കടന്നത്. ക്വാർട്ടറിൽ ജർമ്മനിയുടെ ലോറ സീമണ്ടാണ് സബലേങ്കയുടെ എതിരാളി.അർജന്റീനയുടെ സൊളാന സിയേറയെയാണ് പ്രീ ക്വാർട്ടറിൽ ലോറ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |