ഒഡേൻസ്: ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ സെൻസേഷൻ പി.വി.സിന്ധു, കെ.ശ്രീകാന്ത്, സമീർ വർമ്മ എന്നിവർ രണ്ടാം റൗണ്ടിൽ എത്തി. നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവുമായ സിന്ധു തുർക്കിയുടെ നെസ്ലിഹൻ യിഗിതിനെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. 30 മിനിറ്റിൽ 21-12, 21-10 ന് സിന്ധു ജയിച്ചു കയറി. ശ്രീകാന്ത് ഇന്ത്യൻ താരം തന്നെയായ ബി. സായ് പ്രണീതിനെ 21-14, 21-11നും സമീർ വർമ്മ തായ്ലൻഡിന്റെ കുൻലാവറ്റ് വിറ്റിഡ്സ്റനെ 21-17, 21-14നും കീഴടക്കി.
രണ്ടാം റൗണ്ടിൽ ലോക ഒന്നാം നമ്പർതാരം ജപ്പാന്റെ കെന്റോ മൊമാട്ടയാണ് ശ്രീകാന്തിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |