ന്യൂഡൽഹി: ദേശീയ വനിതാ ഗുസ്തിതാരം നിഷ ദഹിയ വെടിയേറ്റ് മരിച്ചതായുള്ള വാർത്തയ്ക്ക് പിന്നാലെ അതു നിഷേധിച്ച് താരത്തിന്റെ വീഡിയോ സന്ദേശം. ഹരിയാനയിലെ സോണിപത്തിലുള്ള സുശീൽകുമാർ അക്കാഡമിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ നിഷയും സഹോദരൻ സൂരജും അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും അമ്മയ്ക്ക് പരിക്കേറ്റെന്നും ഒരു വാർത്താ ഏജൻസി ഇന്നലെ വൈകിട്ടാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ വാർത്ത തെറ്റാണെന്നും താൻ സുരക്ഷിതയാണെന്നും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തിൽ നിഷ വ്യക്തമാക്കി. സീനിയർ നാഷണൽ മീറ്റിൽ പങ്കെടുക്കുകയാണെന്നും നിഷ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |