മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ ബൽജിയൻ പ്ലേമേക്കർ കെവിൻ ഡി ബ്രുയിനെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം പത്ത് ദിവസം ഐസൊലേഷനിലാണ്. ബൽജിയത്തിനായി ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഉൾപ്പെടെ കളിച്ച ശേഷം തിരിച്ചെത്തിക്കഴിഞ്ഞ് നടത്തിയ ടെസ്റ്റിലാണ് ഡി ബ്രുയിനെ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.
ഇന്ന് എവർട്ടണെതിരായ പ്രിമിയർ ലീഗ് മത്സരവും ഈ ആഴ്ച ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരായ നിർണായക മത്സരവും ഡി ബ്രുയിനെയ്ക്ക് നഷ്ടപ്പെടുമെന്ന് ഉറപ്പായി.
മികച്ച ഫോമിലുള്ള ഡിബ്രുയിനെയുടെ അഭാവം സിറ്റിക്ക് വലിയ തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |