SignIn
Kerala Kaumudi Online
Friday, 20 September 2024 7.02 PM IST

ലിവർപൂൾ കടക്കാൻ വിയ്യാറയൽ

Increase Font Size Decrease Font Size Print Page
uefa
uefa

വിയ്യാറയൽ Vs ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമി ഇന്ന്

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ രണ്ടാം സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ലിവർപൂളിന്റെയും സ്പാനിഷ് അട്ടിമറി വീരന്മാരായ വിയ്യാറയലിന്റെയും പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം.

1. മുൻ ചാമ്പ്യന്മാരും ജർമ്മൻ ലീഗിലെ മുടിചൂടാമന്നന്മാരുമായ ബയേൺ മ്യൂണിക്കിനെ ക്വാർട്ടറിൽ അട്ടിമറിച്ചാണ് വിയ്യാറയൽ സെമിഫൈനലിലേക്ക് എത്തിയിരിക്കുന്നത്. പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ കരുത്തരായ യുവന്റസിനെയും വിയ്യാറയൽ വീഴ്ത്തിയിരുന്നു.

2.ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ബയേണിനെ സ്വന്തം തട്ടകത്തിൽ 1-0ത്തിന് കീഴടക്കിയ വിയ്യാറയൽ രണ്ടാം പാദത്തിൽ 1-1ന് സമനില പാലിച്ചതോടെയാണ് സെമിയിലേക്ക് ബർത്തുറപ്പിച്ചത്.

3. ലിവർപൂൾ ക്വാർട്ടറിൽ മറികടന്നത് പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെ. ആദ്യ പാദത്തിൽ 3-1ന് വിജയിച്ച ലിവർപൂൾ രണ്ടാം പാദത്തിൽ 3-3ന് സമനില വഴങ്ങിയിരുന്നു.

4. യൂറോപ്യൻ മത്സരങ്ങളിൽ രണ്ടുതവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. 2015-16സീസണിലെ യൂറോപ്പ ലീഗിന്റെ സെമിഫൈനലിൽ ഇരു ടീമുകളും അവരവരുടെ ഹോം മാച്ചുകൾ ജയിച്ചെങ്കിലും ഗോൾ മികവിൽ ലിവർപൂൾ ഫൈനലിലെത്തുകയായിരുന്നു.

5.മുഹമ്മദ് സലാ,സാഡിയോ മാനേ,വാൻഡൈക്ക്, ഫാബീഞ്ഞോ, ആലിസൺ തുടങ്ങിയവരാണ് ലിവർപൂൾ നിരയിലെ പ്രധാനികൾ. പൗ ടോറസ്,അൽക്കാസർ,മൊറേനോ തുടങ്ങിയവർ വിയ്യാറയലിന്റെ കരുത്താകും.

ടി വി ലൈവ് : രാത്രി12.30 മുതൽ ടെൻ സ്പോർട്സ് ചാനലിൽ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, UEFA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.