മനില : ഫിലിപ്പീൻസിൽ നടക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് സെമിയിലെത്തിയ ഇന്ത്യൻ വനിതാ താരം പി.വി സിന്ധു ചുരുങ്ങിയത് വെങ്കലമെങ്കിലുമുറപ്പിച്ചു.ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-9,13-21,21-19 എന്ന സ്കോറിനാണ് സിന്ധു കീഴടക്കിയത്. സെമിയിൽ ജാപ്പനീസ് താരം അകാനെ യമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |