ബാസൽ: പരിക്കുമൂലം ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ കോർട്ടിലേക്ക് മടങ്ങിയെത്തുന്നു. സെപ്തംബറിൽ നടക്കുന്ന ലേവർ കപ്പിൽ ഫെഡറർ മത്സരിക്കുമെന്ന് സ്വിസ് ദിനപ്പത്രമായ ടാഗെസാൻസെയ്ഗറാണ് റിപ്പോർട്ട് ചെയ്തത്.
20 തവണ ഗ്രാൻസ്ലാം കിരീടങ്ങളിൽ മുത്തമിട്ട ഫെഡറർക്ക് വരുന്ന ഓഗസ്റ്റിൽ 41 വയസ് തികയും. കഴിഞ്ഞ 18 മാസത്തിനിടെ മൂന്ന് തവണയാണ് ഫെഡറർ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അഞ്ചോ ആറോ ആഴ്ചകൊണ്ട് പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാൻ സാധിക്കുമെന്ന് ഫെഡറർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |