ന്യൂഡൽഹി: സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിൽ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യ മഹാരാജാസും മുൻ ഇംഗ്ലീഷ് നായകൻ ഒയിൻ മോർഗൻ നയിക്കുന്ന വേൾഡ് ജയ്ന്റ്സും തമ്മിൽ ഏറ്റുമുട്ടും. സെപ്തംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇത്തവണത്തെ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്. ലെജൻഡ്സ് ലീഗിന്റെ പുതിയ പതിപ്പ് സെപ്തംബർ 17മുതൽ ഒക്ടോബർ എട്ടുവരെ നടക്കും. മലയാളി താരം എസ്. ശ്രീശാന്തും 17 അംഗ മഹാരാജാസ് ടീമിൽ ഉണ്ട്.
ടീം: ഇന്ത്യ മഹാരാജാസ്- ഗാംഗുലി, സെവാഗ്, കൈഫ്, യൂസഫ് , ബദ്രിനാഥ്, ഇർഫാൻ, പാർത്ഥിവ്, ബിന്നി, ശ്രീശാന്ത്, ഹർഭജൻ, ഓജ, ഡിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർ.പി.സിംഗ്, ജോഗീന്ദർ, സോധി.
വേൾഡ് ജയ്ന്റ്സ്: മോർഗൻ, സിമ്മോൺസ്, ഗിബ്സ്, കാലിസ്, ജയസൂര്യ, പ്രയർ, മക്കുല്ലം, ജോണ്ടി , മുരളീധരൻ, സ്റ്റെയ്ൻ, മസാകട്സ, മൊർത്താസ, അസ്ഗർ , ജോൺസൺ, ബ്രെറ്റ് ലീ, ഒബ്രയൻ, രാംദിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |