ഭോപ്പാൽ : ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനമായ ഇന്നലെ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കേരളത്തിനായി വി.എസ് അനുപ്രിയ സ്വർണം നേടി. 14.96 മീറ്ററാണ് അനുപ്രിയ എറിഞ്ഞത്. 14.85 മീറ്റർ എറിഞ്ഞ തമിഴ്നാടിന്റെ രൂപശ്രീയെയാണ് അനുപ്രിയ പിന്നിലാക്കിയത്. ആൺകുട്ടികളുടെ 1000മീറ്റർ സ്പ്രിന്റ് മെഡ്ലെ റിലേയിൽ കേരള ടീം സ്വർണം നേടി. സംഗീത്,കണ്ണൻ,ആദിൽ,അഭിറാം എന്നിവരടങ്ങിയ ടീം ഹരിയാനയെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. ഹൈജമ്പിൽ കേരളത്തിന്റെ മുഹമ്മദ് മുഹ്സിന് വെള്ളി ലഭിച്ചു.
ലക്ഷദ്വീപുകാരി മുബ്സിന മുഹമ്മദിന് ഹെപ്റ്റാതലണിലും സ്വർണം ലഭിച്ചു. കഴിഞ്ഞ ദിവസം ലോംഗ്ജമ്പിലും മുബ്സിന സ്വർണം നേടിയിരുന്നു. ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ലക്ഷദ്വീപുകാരിയാണ് മുബ്സിന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |