
ട്രിപ്പോളി: ലിബിയൻ ഏകാധിപതിയായിരുന്ന മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം (53) കൊല്ലപ്പെട്ടു. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സിൻടൻ നഗത്തിലുള്ള സെയ്ഫിന്റെ വീട്ടിലെത്തിയ സംഘം അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
1972ൽ ജനിച്ച സെയ്ഫിനെ മുഅമർ ഗദ്ദാഫിയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നു. 2000 മുതൽ ഗദ്ദാഫി ഭരണകൂടത്തിന്റെ തകർച്ചവരെ ലിബിയയുടെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നത് ഇദ്ദേഹമാണ്. പിതാവ് സ്ഥാനഭ്രഷ്ടനായ ശേഷം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപിച്ച് 2011ൽ സെയ്ഫിനെ ജയിലിലടച്ചു. 2015ൽ നടന്ന അതിവേഗ വിചാരണയിൽ മരണശിക്ഷ വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഇളവ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |