
ദുബായ്: മന്തിയാകാനുളള കഴിവും ഗുണങ്ങളും ഉണ്ട് എന്ന ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് യു എ ഇയിൽ നിങ്ങളെ കാത്തിരിക്കുന്നത് സൂവർണ്ണാവസരം. രാജ്യത്ത് മന്ത്രിയാകുന്നതിന് താൽപര്യമുളള യുവ ജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് യു എ ഇ ഭരണകൂടം. യു എ ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദാണ് എക്സിലൂടെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിവുമുളള യുവജനങ്ങളെ ആവശ്യമുണ്ട് എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നയാൾ മന്ത്രിയാകും. എന്നാൽ ഒരു മാനദണ്ഡമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് യു എ ഇയെക്കുറിച്ച് വ്യക്തമായ ധാരണയും രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരതയും ശക്തിയും ഉണ്ടായിരിക്കണം. കൂടാതെ മാതൃരാജ്യത്തിനോട് അഭിനിവേശമുളളവരായിരിക്കണമെന്നും ഷെയ്ഖ് വ്യക്തമാക്കി.
യുവജന മന്ത്രിയാകാൻ കഴിവുളളവർ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് Contatcus@moca.gov.ae എന്ന മെയിൽ ഐഡിയിൽ വിവരങ്ങൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന തലമുറയിലെ നേതാക്കളെ വളർത്തിയെടുക്കുന്നത് സർക്കാരിന്റെ മുൻഗണനകളിൽ ഒന്നാണ്. 2016 ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി വനിതയായ ഷമ്മ ബിൻത് സൊഹൈൽ ഫാരിസ് അൽ മസ്റൂയി 22 -ാം വയസിൽ യുവജന സഹമന്ത്രിയായി അധികാരമേറ്റിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |