കാഠ്മണ്ഡു : ജനതാ സമാജ്‌ബാദി പാർട്ടി നേതാവ് റാം സഹായ് പ്രസാദ് യാദവിനെ നേപ്പാളിന്റെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ, നേപ്പാളി കോൺഗ്രസ് തുടങ്ങി എട്ട് പാർട്ടികളുടെ പിന്തുണ ഇദ്ദേഹത്തിനുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടിയുടെ നോമിനി ആഷ്‌ത ലക്ഷ്മി ഷാക്യ, ജൻമത് പാർട്ടിയുടെ മമത ഝാ എന്നിവയൊണ് ഇന്നലെ നടന്ന വോട്ടിംഗിൽ യാദവ് പരാജയപ്പെടുത്തിയത്. ഫെഡറൽ, പ്രവിശ്യാ നിമയമനിർമ്മാതാക്കളുടെ വെയ്റ്റേജ് അടിസ്ഥാനമാക്കിയുള്ള ആകെ 52,628 വോട്ടിൽ 30,328 വോട്ട് ഇദ്ദേഹം നേടി. 1990 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള 52കാരനായ യാദവ് മുൻ വനം മന്ത്രി കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |