SignIn
Kerala Kaumudi Online
Thursday, 18 July 2024 8.04 AM IST

ഉറവിടമറിയാത്ത അജ്ഞാത ശബ്ദം

pic

ന്യൂയോർക്ക്: 1990കളുടെ തുടക്കം മുതൽ അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലെ ചെറു പട്ടണമായ ടാവോസിൽ വളരെ വിചിത്രമായ ഒരു സംഭവം റിപ്പോർട്ട് ചെയ്ത് തുടങ്ങി. പ്രദേശവാസികൾ അവിടെ കേട്ട് തുടങ്ങിയ ഉറവിടമറിയാത്ത ഒരു അജ്ഞാത ശബ്ദമായിരുന്നു അത്. ഏതാണ്ട് ഡീസൽ എൻജിൻ സ്റ്റാർട്ട് ചെയ്യുന്ന പോലെ ഒരു മുരൾച്ച തങ്ങൾ കേൾക്കുന്നതായാണ് ടാവോസ് നിവാസികൾ അവകാശപ്പെട്ടത്. അന്ന് മുതൽ വർഷങ്ങളായി ഇവിടുള്ളവർ കേൾക്കുന്ന ഈ ശബ്‌ദം എവിടെ നിന്ന് വരുന്നുവെന്നോ എങ്ങനെ ഉണ്ടാകുന്നുവെന്നോ ആർക്കും അറിയില്ല. ! ആവൃത്തി കുറഞ്ഞ ഈ അജ്ഞാത ശബ്‌ദത്തിന് 'ടാവോസ് ഹം ' എന്ന പേര് ലഭിച്ചു. വീടിനകത്ത് നിൽക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒക്കെ ടാവോസ് നിവാസികൾ ഈ ശബ്‌ദം കേൾക്കാറുണ്ടെന്നാണ് പറയുന്നത്. ടാവോസ് ഹമ്മിന് പിന്നിലെ സത്യമറിയാൻ ഇപ്പോഴും പഠനങ്ങൾ തുടരുകയാണ്. എന്നാൽ ശബ്‌ദങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണങ്ങൾക്കൊന്നും ഈ മുരൾച്ച കണ്ടെത്താനായിട്ടില്ല. അതേ സമയം, ടാവോസിലെ ആകെ ജനസംഖ്യയിൽ വെറും 2 ശതമാനം പേർക്ക് മാത്രമേ ഈ മുഴക്കം കേൾക്കാൻ സാധിക്കൂ എന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. നമുക്ക് ചുറ്റും നിരവധി ശബ്‌ദങ്ങളുണ്ട്. എന്നാൽ എല്ലാം നാം കേൾക്കണമെന്നില്ല. പക്ഷേ, ഏകാഗ്രതയോടെ ശ്രദ്ധിച്ചാൽ അത്തരം ശബ്‌ദങ്ങൾളെ കേൾക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ടാവോസ് ഹമ്മിന് പിന്നിലെ കാരണങ്ങളായി എണ്ണമറ്റ ഘടകങ്ങൾ നിരത്തപ്പെടുന്നു. വ്യവസായിക യന്ത്രങ്ങൾ, ഫാക്‌ടറികൾ, വയർലെസ് ആശയവിനിമയ സംവിധാനങ്ങൾ, വാതക പൈപ്പുകൾ, വൈദ്യുതി ലൈനുകൾ, തിരമാല, ലോ ഫ്രീക്വൻസി ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷനുകൾ തുടങ്ങിയവ അതിനുദാഹരണമാണ്. എന്നാൽ, ഇതൊന്നും ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല എന്ന് മാത്രം. ടാവോസിന് പുറമേ ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ, ഓസ്ട്രേലിയയിലെ ബോൻഡി തുടങ്ങിയ ഏതാനും മേഖലകളിൽ നിന്നും സമാന രീതിയിൽ വിചിത്ര ശബ്ദങ്ങൾ കേട്ടത് സംബന്ധിച്ചുള്ള റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. അതേ സമയം, ടാവോസ് ഹം എന്നത് അത് കേട്ടതായി അവകാശപ്പെട്ടവരുടെ തോന്നലാകാമെന്നും അല്ലെങ്കിൽ അവരുടെ അസാധാരണ കേൾവി ശക്തിയാകാമെന്നും വാദിക്കുന്നവരുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.