വാഷിംഗ്ടൺ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഇന്ന് ഫോൺ സംഭാഷണം നടത്തും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30നാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. പിന്നാലെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും നാറ്റോ അംഗങ്ങളുമായും സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. വെടിനിറുത്തലിനായി തുർക്കിയിലെ ഇസ്‌താംബുളിൽ നടന്ന റഷ്യ-യുക്രെയിൻ ചർച്ച വിഫലമായതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |