വാഷിംഗ്ടൺ : യു.എസിലെ സാൻഡിയാഗോ തീരത്തിന് സമീപം ചെറുവിമാനം പസഫിക് സമുദ്രത്തിൽ തകർന്നുവീണ് 6 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. അരിസോണയിൽ നിന്ന് ഫീനിക്സിലേക്ക് പോവുകയായിരുന്ന സെസ്ന 414 മോഡൽ ഇരട്ട എൻജിൻ വിമാനം, ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് തകർന്നത്. മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല. വിറ്റാമിൻ, ന്യൂട്രീഷണൽ സപ്ലിമെന്റ് നിർമ്മാതാക്കളായ ഒപ്‌റ്റിമൽ ഹെൽത്ത് സിസ്റ്റംസിന്റേതായിരുന്നു വിമാനം. കമ്പനി 2023ൽ വിമാനം സ്വകാര്യ വ്യക്തികൾക്ക് വിറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |