ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി (പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് ) നേതാവുമായ ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന. ഇമ്രാനും ഭാര്യ ബുഷ്‌റയ്ക്കും എതിരെയുള്ള ഭൂമി അഴിമതിക്കേസിലെ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി നാളെ പരിഗണിക്കും. കേസിൽ ഇമ്രാന് 14 വർഷവും ബുഷ്‌റയ്ക്ക് 7 വർഷവും വീതമാണ് തടവ് വിധിച്ചിട്ടുള്ളത്. വിവിധ അഴിമതി കേസുകളെ തുടർന്ന് ഇമ്രാൻ 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. താൻ അധികാരത്തിൽ തിരിച്ചെത്താതിരിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ കേസുകളാണിതെന്ന് ഇമ്രാൻ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |