വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ. ആക്രമണത്തിന് പിന്നിലുള്ളവരെയും കുറ്റവാളികൾക്ക് ധനസഹായം നൽകി സഹായിച്ചവരെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വാഷിംഗ്ടണിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിതല യോഗത്തിന്റെ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്. അതിർത്തി കടന്നുള്ള ഭീകരതയെ അപലപിക്കുന്നതായും തീവ്രവാദ വിരുദ്ധ സഹകരണം ശക്തമാക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ഇന്ത്യയുടെ സമീപകാല ഭീകരവിരുദ്ധ പ്രതികരണങ്ങൾ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |