വാഷിംഗ്ടൺ:യു.എസിൽ ഷട്ട്ഡൗൺ 10ാം ദിനം പിന്നിടുകയാണ്.സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ.അതോടെ 4,000ത്തിൽ ഏറെ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ ഭരണകൂടം നടപടികൾ ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. ഫെഡറൽ ജീവനക്കാരുടെ സംഘടനകളും തൊഴിലാളി യൂണിയനുകളും പിരിച്ചുവിടൽ നീക്കത്തെ ശക്തമായി എതിർത്തിട്ടുണ്ട്.ട്രഷറി ഡിപ്പാർട്‌മെന്റിലും ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലും മാത്രമായി 2,500ൽ പരം ജീവനക്കാർക്ക് ലേ ഓഫ് നോട്ടീസ് നല്കി. കൂടാതെ വാണിജ്യം, പരിസ്ഥിതി സംരക്ഷണം, , ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്പ്‌മെന്റ് തുടങ്ങിയ വകുപ്പുകളിലും ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
സേവനങ്ങളെ ബാധിക്കും
രാജ്യത്തിന്റെ സുരക്ഷ, ആരോഗ്യം, ദുരന്തസേവനം തുടങ്ങിയ മേഖലകളിൽ സേവനം നൽകുന്ന ജീവനക്കാരെ ദുരിതത്തിലാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്ന് സെനറ്റർ ചക്ക് ഷൂമർ പറഞ്ഞു.ട്രഷറി വകുപ്പ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പുമാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വലിയ സാമ്പത്തിക ആഘാതമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |