ന്യൂഡൽഹി: അടുത്ത സീസണിലെ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മെഗാതാര ലേലം ഇന്ന് ന്യൂഡൽഹിയിൽ നടക്കും. വൈകിട്ട് 3.30 മുതലാണ് ലേലം. ആകെ 73 സ്ലോട്ടുകളിലേക്കാണ് ലേലം. ഇതിനായി 194 ഇന്ത്യൻ താരങ്ങളും (52 ക്യാപ്ഡ്, 142അൺക്യാപ്‌ഡ്) 83 വിദേശ താരങ്ങളും (66 ക്യാപ്‌ഡ്) ഉൾപ്പെടെ 277 താരങ്ങളാണ് ലേലത്തിലുള്ളത്. 50 ഇന്ത്യൻ താരങ്ങൾക്കും 23 വിദേശ താരങ്ങൾക്കുമാണ് പരമാവധി അവസരം ലഭിക്കുക. 6 വിദേശ താരങ്ങൾ ഉൾപ്പെടെ 18 രപേരാണ് ഒരുടീമ ിൽ പരമാവധി വേണ്ടത്.
മാർക്വിതാരങ്ങൾ -ദീപ്‌തി ശർമ്മ, രേണു ക സിംഗ്, സോഫി ഡിവൈൻ, അമേലിയ കെർ, സോഫി എക്ലെസ്റ്റോൺ,അലിസ ഹീലി, മെഗ് ലാന്നിംഗ്, ലോറ വോൾവോർട്ട്.
ലൈവ് -സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും
പേഴ്‌സിലുള്ള തുക- ഡൽഹി ക്യാപിറ്റൽസ് (5.7 കോടി രൂപ), ഗുജറാത്ത് ജയ്‌ന്റ്‌സ് (9 കോടി), മുംബയ് ഇന്ത്യൻസ് (5.75 കോടി), ആർ.സി.ബി (6.15 കോടി), യു.പി വാരിയേഴ്‌സ് (14.5 കോടി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |