
തിരുവനന്തപുരം: പുരുഷ-ജൂനിയർ ലോകകപ്പ് ഹോക്കി ടൂർണമെന്റിന്റെ ട്രോഫി പര്യടനത്തിന് തിരുവനന്തപുരത്ത് വൻ സ്വീകരണം. പട്ടം സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള ഗവർണർ വിശ്വനാഥ് അർലേക്കർ ട്രോഫി അനാവരണം ചെയ്തു. പര്യടനത്തിന്റെ ഭാഗമായി ലോകകപ്പ് ട്രോഫി ഇന്ന് അനാവരണം ചെയ്തെങ്കിലും ഹൃദയത്തിൽ നിന്നുള്ള നമ്മുടെ യഥാർത്ഥ ആഗ്രഹം ട്രോഫി വീണ്ടും നമ്മളിലേക്ക് എത്തണം എന്നതായിരിക്കണമെന്ന് ഗവർണർ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോക്കി കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, സ്പോർട്സ് & യൂത്ത് ഡയറക്ടർ വിഷ്ണുരാജ് ഐഎഎസ്, കേരള ഹോക്കി & കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, സെക്രട്ടറി ജനറൽ എസ്.രാജീവ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സായ് എൽ എൻ സി പി ഇ പ്രിൻസിപ്പാൾ & ഡയറക്ടർ ഡോ. ജി കിഷോർ, കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റും എക്സി. ഡയറക്ടറുമായ എസ് എൻ രഘുചന്ദ്രൻ നായർ, കേരള ഹോക്കി ജനറൽ സെക്രട്ടറി സി ടി സോജി, സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. നെൽസൺ പി, വൈസ് പ്രിൻസിപ്പാൾ റെജി ലൂക്കോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരത്തുനിന്ന് ട്രോഫി മത്സരവേദിയായ ചെന്നൈയിലേക്ക് കൊണ്ടുപോയി.
കേരളത്തിന് തകർപ്പൻ ജയം
ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഒഡീഷയെ പത്ത് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 16.3 ഓവറിൽ ലക്ഷ്യത്തിലെത്തി. രോഹൻ കുന്നുമ്മലിന്റെ (പുറത്താകാതെ 60 പന്തുകളിൽ നിന്ന് 121) സെഞ്ച്വറി കേരളത്തിന്റെ വിജയത്തിന് മാറ്റു കൂട്ടി. സഞ്ജു സാംസനും ( 41 പന്തുകളിൽ നിന്ന് 51 )രോഹനും ചേർന്ന് 177 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
31 പന്തിൽ ഉർവിക്ക് സെഞ്ച്വറി
ലക്‌നൗ: സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സർവീസസിനെതിരെ 31 പന്തിൽ സെഞ്ച്വറി നേടി ഗുജറാത്ത് ക്യാപ്ടൻ ഉർവി പട്ടേൽ. ട്വന്റി-20യിൽഒരിന്ത്യക്കാരന്റെ വേഗമേറിയ രമ്ടാമത്തെ സെഞ്ച്വറിയാണിത്. മത്സരത്തിൽ 37പന്തിൽ 119റൺസെടുത്ത ഉർവിയുടെമികവിൽ ഗുജറാത്ത്8വിക്കറ്റിന് ജയിച്ചു. സ്കോർ: സർവീസ് 182/9, ഗുജറാത്ത് 183/2(12.3ഓവർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |