SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.10 PM IST

മൂന്നു ദിവസം കൊണ്ടു തീർന്നത് 10000 പാക്കറ്റുകൾ,​ കോണ്ടം കിട്ടാനില്ലെന്ന് പരാതി,​ പ്രതിസന്ധിക്ക് പിന്നിൽ

Increase Font Size Decrease Font Size Print Page
condom

മിലാൻ : മിലാനോ കൊർടീന ശൈത്യകാല ഒളിമ്പിക്‌സിനുള്ള അത്‌ലറ്റുകൾ താമസിക്കുന്ന ഒളിമ്പിക് വില്ലേജിൽ മുമ്പൊന്നുമില്ലാത്ത പ്രതിസന്ധി. വില്ലേജിൽ കോണ്ടം കിട്ടാത്തതാണ് പരാതിക്കിടയാക്കിയത്. 2900 അത്‌ലറ്റുകൾക്കായി 10000 കോണ്ടം ഒളിമ്പിക് സംഘാടകർ എത്തിച്ചിരുന്നെങ്കിലും മൂന്നാംദിവസം തന്നെ മുഴുവനും തീർന്നു പോയതാണ് പ്രശ്നമായത്,​. അപ്രതീക്ഷിത പ്രതിസന്ധിയാണ് ഉണ്ടായതെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സംഘാടകർ അറിയിച്ചു. എന്നാൽ പുതിയ ബാച്ച് കോണ്ടം എന്ന് എത്തിക്കും എന്നത് സംബന്ധിച്ച് സംഘാടകർക്കും കൃത്യമായ ധാരണയില്ല .

ആ.യരക്കണക്കിന് അത്‌ലറ്റുകൾ ആഴ്ചകളോളം ഒന്നിച്ചു താമസിക്കുന്ന സ്ഥലമെന്ന് നിലയ്ക്കാണ് സംഘാടകർ ഇത്രയധികം കോണ്ടം കരുതിയിരുന്നത്. ഒളിമ്പിക്സ് വില്ലേജിൽ കോണ്ടം ലഭ്യമാക്കുന്നത് വർഷങ്ങളായി തുടർന്നു വരുന്ന രീതിയാണ്. സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും വളരെ ചെറിയ ഗെയിംസ് വില്ലേജിൽ ലോകമെങ്ങും നിന്നുള്ള കായികതാരങ്ങളെത്തുമ്പോൾ ലൈംഗികാരോഗ്യം പാലിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. കടുത്ത സമ്മർദ്ദം അനുഭവിക്കുന്ന കായികതാരങ്ങൾക്ക് അത് ലഘൂകരിക്കുന്നതിന് കോണ്ടം അത്യാവശ്യമാണെന്ന് സംഘാടകർ പറയുന്നു. കായികതാരങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം അത്‌ലറ്റ് വില്ലേജിനും പ്രധാനമാണെന്നും സംഘാടകർ വ്യക്തമാക്കുന്നു.

2024ലെ പാരീസ് ഒളിമ്പിക്സിൽ 10500 കായികതാരങ്ങൾക്കായി 2,​00,​000 വീതമാണ് കോണ്ടം വിതരണം ചെയ്തത്. മുൻ ഒളിമ്പിക്സിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമാി 3,​00,​000 കോണ്ടവും വിതരണം ചെയ്തു. എന്നാൽ മിലാനിലെത്തിയപ്പോൾ ഇത് 10000 ആയി ചുരുങ്ങി. ഇതാണ് പ്രതിസന്ധിക്കിടയാക്കിയത്,​

TAGS: NEWS 360, WORLD, WORLD NEWS, WINTER OLYMPICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY