വാഷിംഗ്ടൺ: ചൊവ്വയിലെ അതിമനോഹര ദൃശ്യങ്ങൾ ഭൂമിയിലേക്കയച്ച് നാസയുടെ ക്യൂരിയോസിറ്റി റോവർ.
മൗണ്ട് ഷാർപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് അയച്ചത്. ചിത്രങ്ങൾ ഉപയോഗിച്ച് ക്യൂരിയോസിറ്റി ദൗത്യ സംഘാംഗങ്ങൾ പോസ്റ്റ് കാർഡും തയ്യാറാക്കി. നവംബർ 16നാണ് ക്യൂരിയോസിറ്റി 360 ഡിഗ്രിയിലുള്ള പരിസര ദൃശ്യങ്ങൾ പകർത്തിയത്. റോവറിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് കാമറയ്ക്ക് ഈ ചിത്രങ്ങളിൽ പരിസത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടുണ്ട്. മലനിരകളും പാറക്കൂട്ടങ്ങളും മണ്ണും ചിത്രത്തിൽ ദൃശ്യമാണ്. 2012 ആഗസ്റ്റ് ആറിനാണ് ക്യൂരിയോസിറ്റി മൗണ്ട് ഷാർപ്പിന്
സമീപം ലാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |