ഹാരിസ്ബർഗ് : വാഹനാപകടത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുചാടിയ കുരങ്ങിനായി തിരച്ചിൽ ആരംഭിച്ച് യു.എസ് പൊലീസ്. ഫ്ലോറിഡയിലെ ഒരു ലബോറട്ടറിയിലേക്ക് 100 കുരങ്ങുകളുമായി പോവുകയായിരുന്ന ട്രക്ക് പെൻസിൽവേനിയയിൽ വച്ച് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ, ട്രക്കിലുണ്ടായിരുന്ന കുരങ്ങുകളിൽ നാലെണ്ണം രക്ഷപ്പെട്ടു. വ്യാപക തിരച്ചിലിനൊടുവിൽ മൂന്നെണ്ണത്തെ കണ്ടെത്തിയെങ്കിലും ഒരെണ്ണത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോംഗ് - ടെയ്ൽഡ് മകാക് ഇനത്തിൽപ്പെട്ട കുരങ്ങിനെയാണ് കാണാതായത്. യു.എസ് ലാബുകളിൽ കൊവിഡ് വാക്സിൻ ഗവേഷണങ്ങളിൽ ഈ കുരങ്ങുകൾക്ക് ആവശ്യകത ഏറെയാണ്. കുരങ്ങിനെ കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നും അതിനെ പിന്തുടരാനോ പിടികൂടാനോ ശ്രമിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |