മോസ്കോ : റഷ്യയ്ക്കും ചൈനയ്ക്കുമിടെയിലെ ആദ്യ ഹൈവേ പാലം ഇന്നലെ തുറന്നു. അമുർ നദിയ്ക്ക് കുറുകെ കിഴക്കൻ റഷ്യൻ നഗരമായ ബ്ലാഗോവെഷെൻസ്കിനെയും വടക്കൻ ചൈനയിലെ ഹെയ്ഹെ നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഒരു കിലോമീറ്ററിലേറെ നീളമുള്ള പാലം. പാലത്തിന്റെ നിർമ്മാണം രണ്ട് വർഷം മുന്നേ പൂർത്തിയായെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഉദ്ഘാടനം നീട്ടിവയ്ക്കുകയായിരുന്നു. ചരക്കുഗതാഗതം ഇന്നലെ മുതൽ ഇതുവഴി ആരംഭിച്ചു. 328 ദശലക്ഷം ഡോളറാണ് പാലത്തിന്റെ നിർമ്മാണ ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |