ഇസ്താംബുൾ : മതപാഠശാലകളെ അധിക്ഷേപിച്ച് പരാമർശം നടത്തിയതിന് തുർക്കിയെ പോപ് താരം ഗുൽസൻ കൊളകോഗ്ലു (46) അറസ്റ്റിൽ. ഏപ്രിലിൽ ഇസ്താംബൂളിൽ നടന്ന സംഗീതപരിപാടിക്കിടെ ഗായികയും ഗാനരചയിതാവുമായ ഗുൽസൻ വിവാദ പരാമർശം നടത്തിയെന്നാണ് ആരോപണം. തന്റെ സംഗീത സംഘത്തിലെ ഒരാൾക്ക് വിപരീത ബുദ്ധിയുണ്ടാകാൻ കാരണം മതപാഠശാലയിൽ പഠിച്ചത് കൊണ്ടാണെന്നാണ് ഗുൽസൻ തമാശയായി പറഞ്ഞത്. ഇതിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഗുൽസനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇസ്താംബൂളിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഗുൽസൻ വിഷയത്തിൽ ക്ഷമാപണം നടത്തിയെങ്കിലും മതപാഠശാലകളെ അധിക്ഷേപിച്ചെന്ന ആരോപണം തള്ളി. തുർക്കിയെയുടെ മഡോണ എന്നാണ് ഗുൽസനെ വിശേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |