വാഷിംഗ്ടൺ : പാലും ഐസ്ക്രീമും ചേർന്ന മിൽക്ക് ഷേക്കുകളുടെ ഫാനാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും യു.എസിലെ അരിസോണ ആസ്ഥാനമായുള്ള ഒരു ഐസ്ക്രീം ഷോപ്പിനെ പറ്റി അറിയേണ്ടതുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വെറൈറ്റി മിൽക്ക് ഷേക്കുകൾ ലഭിക്കുന്ന ഇടമാണത്. ' സ്നോ കാപ് " എന്നാണ് സെലിഗ്മാനിലുള്ള ഈ ഐസ്ക്രീം ഷോപ്പിന്റെ പേര്.
266 വ്യത്യസ്ത ഫ്ലേവറുകളിലെ മിൽക്ക് ഷേക്കുകൾ ഇവിടെ ലഭ്യമാണത്രെ. ഈ പ്രത്യേകതയുടെ പേരിൽ ഈ സ്ഥാപനം അടുത്തിടെ ഗിന്നസ് വേൾഡ് റെക്കാഡിലും ഇടംനേടി. അതും എല്ലാ ഫ്ലേവറുകളും സാദ്ധ്യമായ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലഭിക്കുകയും ചെയ്യും. വെറും ഒന്നര മണിക്കൂറിനുള്ളിൽ 266 ഫ്ലേവറുകളെയും കസ്റ്റമേഴ്സിന്റെ മുന്നിലെത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിയും.!
മിൽക്ക് ഷേക്കിന് ചേരുന്ന ബർഗറുകൾ മുതൽ നാചോസ് വരെയുള്ള വിവിധ തരം കോംബിനേഷനുകളും ഇവിടെ ലഭിക്കും. പീനട്ട് ബട്ടർ ആൻഡ് ഒനിയൻ റിംഗ്, ബനാന ആൻഡ് ചില്ലി, ഓറഞ്ച് ആൻഡ് ഫിഷ് ബർഗർ തുടങ്ങിയവയാണ് ഇവിടുത്തെ ചില വെറൈറ്റി മിൽക്ക് ഷേക്ക് ഫ്ലേവറുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |