വാഷിംഗ്ടൺ : യുക്രെയിൻ വിഷയത്തിൽ എല്ലാ തരത്തിലുള്ള അക്രമങ്ങളും അവസാനിപ്പിച്ച് നയതന്ത്രത്തിന്റെ പാത സ്വീകരിക്കണമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വീണ്ടും സ്വാഗതം ചെയ്ത് യു.എസ്.
കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോദി ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് യു.എസിന്റെ പ്രതികരണം. സംഭാഷണങ്ങളിലൂടെയും നയതന്ത്ര നടപടികളിലൂടെയും യുക്രെയിൻ സംഘർഷത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് മോദി പുട്ടിനോട് ആവർത്തിച്ചിരുന്നു.
മോദിയുടെ വാക്കുകൾ തങ്ങൾ ഉൾക്കൊള്ളുന്നതായും അതിനെ സ്വാഗതം ചെയ്യുന്നെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപ വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ' റഷ്യയുമായുള്ള ഇടപെടൽ സംബന്ധിച്ച് മറ്റ് രാജ്യങ്ങൾക്ക് സ്വന്തം തീരുമാനങ്ങളെടുക്കാം. യുദ്ധത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിന് സംഖ്യകക്ഷികളുമായി ചേർന്നുള്ള ഞങ്ങളുടെ ഏകോപനം തുടരും. " മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |