മയാമി: വിഖ്യാത ജമൈക്കൻ സംഗീതജ്ഞൻ ബോബ് മാർലിയുടെ ചെറുമകനും ഗായകനുമായ ജോ മെർസ മാർലി (31) അന്തരിച്ചു. ജോയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആസ്ത്മയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
ബോബ് മാർലിയുടെ മകനും സംഗീതജ്ഞനുമായ സ്റ്റീഫൻ മാർലിയുടെ മകനായി 1991 മാർച്ച് 12ന് ജമൈക്കയിലെ കിംഗ്സ്റ്റണിലാണ് ജോയുടെ ജനനം. പിന്നീട് കുടുംബത്തോടൊപ്പം യു.എസിലെ ഫ്ലോറിഡയിലേക്ക് താമസം മാറി. ഓഡിയോ എൻജിനിയറിംഗ് ബിരുദധാരിയായ ജോ 2014ൽ 'കംഫർട്ടഫിബിൾ" എന്ന ഗാനത്തിലൂടെയാണ് സംഗീത ലോകത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |