പി.കെ ഗോപിക്ക് യുവകലാസാഹിതിയുടെ സ്നേഹാദരം  

Monday 13 January 2025 12:38 AM IST
കവി പി കെ ഗോപിയെ യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ ആദരിക്കുന്നു

കോഴിക്കോട്: കവിയും ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനുമായ പി.കെ ഗോപിയെ യുവകലാസാഹിതി ആഭിമുഖ്യത്തിൽ ആദരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ പി.കെ ഗോപിയുടെ വസതിയിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു. സമാനതകളും പിന്തുടര്‍ച്ചയുമില്ലാത്ത കവിയാണ് പി കെ ഗോപിയെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. യുവകലാസാഹിതി സുവർണജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. ചടങ്ങില്‍ യുവകലാസാഹിതി മുന്‍ അദ്ധ്യക്ഷനും ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനുമായ ടി.വി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ രാമകൃഷ്ണന്‍, ശരത്ത് മണ്ണൂര്‍, ഒ.കെ മുരളീകൃഷ്ണന്‍, അഷറഫ് കുരുവട്ടൂര്‍, കെ.വി സത്യന്‍, ഡോ. ഒ.എസ് രാജേന്ദ്രന്‍, ജയന്‍ നീലേശ്വരം എന്നിവർ പ്രസംഗിച്ചു.