രണ്ടരവയസിൽ  ഇന്ത്യൻ  ബുക്ക്  ഓഫ്  റെക്കാഡിൽ  സ്ഥാനം  പിടിച്ച്  അഥീന

Sunday 23 March 2025 5:19 PM IST

തിരുവനന്തപുരം: രണ്ടരവയസിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ സ്ഥാനം പിടിച്ച് അഥീന ഡി എ. കിളിമാനൂർ സ്വദേശിയായ അജിൽ എസ് - ദൃശ്യ ദാസ് ബി എന്നിവരുടെ മകളായ അഥീന ഒമ്പത് പച്ചക്കറികൾ, എട്ട് പഴങ്ങൾ, 23 മൃഗങ്ങൾ, ഒമ്പത് പക്ഷികൾ, പത്ത് രൂപങ്ങൾ, ശരീരത്തിന്റെ എട്ട് ഭാഗങ്ങൾ, ഏഴ് നിറങ്ങൾ, ഒമ്പത് വാഹനങ്ങൾ, എട്ട് അടുക്കള പാത്രങ്ങൾ, 11 പ്രാണികൾ എന്നിവയെ തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ ഇടംനേടിയത്.

2022 ജനുവരി 29 ജനിച്ച അഥീന 2024ലാണ് ഈ റെക്കാഡ് സ്വന്തമാക്കുന്നത്. ആറ് ഇംഗ്ലീഷ് നഴ്സറി റൈമുകൾ, ആറ് വിപരീത പദങ്ങൾ, അനുബന്ധ പദങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങൾ ആറ് മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിക്കൽ എന്നിവ ചെയ്യുമ്പോൾ അഥീനയുടെ പ്രായം രണ്ട് വർഷവും ആറ് മാസവും മാത്രമാണ്.