ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ലക്ഷ്യ സെൻ ഫൈനലിൽ
Sunday 08 March 2026 12:18 AM IST
ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഇന്നലെ നടന്ന സെമിഫൈനലിൽ കാനഡയുടെ വിക്ടർ ലായ്‌യെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. 21-16 18-21 21-15 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ വിജയം. ഒരു മണിക്കൂർ 37മിനിട്ട് പൊരുതിയാണ് ലക്ഷ്യ വിക്ടറിനെ കീഴടക്കിയത്. കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് വിക്ടർ ലായ്.
ഇത് രണ്ടാം തവണയാണ് ലക്ഷ്യ ആൾ ഇംഗ്ളണ്ട് ഫൈനലിലെത്തുന്നത്. 2022ൽ ആദ്യം ഫൈനലിലെത്തിയപ്പോൾ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെനോട് തോൽക്കുകയായിരുന്നു.ഇന്ന് നടക്കുന്ന ഫൈനലിൽ ചൈനീസ് തായ്‌പേയ്‌യുടെ ചുൻ യിയാണ് ലക്ഷ്യയുടെ എതിരാളി.