പാനൽ ചർച്ച സംഘടിപ്പിച്ചു
Monday 09 March 2026 12:35 AM IST
മുക്കം: വനിതാദിനത്തോടനുബന്ധിച്ച് കെ.എം.സി.ടി വനിത എൻജിനീയറിംഗ് കോളേജ്, കളൻതോട്, ആസ്റ്റർ മിംസ് ആശുപത്രി അരീക്കോട്, ആരോഗ്യം യൂട്യൂബ് ചാനൽ എന്നിവയുടെ സഹകരണത്തോടെ 'ഷി റൈസസ് 26 ' എന്ന പേരിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരിപാടി. സോഷ്യൽ മീഡിയ താരവും ആർ.ജെയുമായ ഗദ്ദാഫി പരിപാടിയുടെ മോഡറേറ്ററായി. കോളേജ് പ്രിൻസിപ്പൽ ഡോ. സബീഖ് പി.വി. അദ്ധ്യക്ഷത വഹിച്ചു. ശസ്ത്രക്രിയ വിദഗ്ദ്ധയായ ഡോ. ഹഫ്‌സ സലീം ദബർ, ഗൈനക്കോളജിസ്റ്റായ ഡോ. ഫാത്തിമത്ത് സുഹറ എം.എം, ഡെർമറ്റോളജി വിദഗ്ദ്ധയായ ഡോ. ആതിര സത്യൻ, ജയശ്രീ എന്നിവർ പങ്കെടുത്തു.