ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കന്യാകുമാരി - തിരുവനന്തപുരം പാതയിരട്ടിപ്പുമായി ബന്ധപ്പെട്ട് എരണിയൽ റെയിൽവേ യാർഡിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 11 സർവ്വീസുകൾ റദ്ദാക്കി. 8 സർവ്വീസുകൾ പാതിവഴിയിൽ നിർത്തും.
റദ്ദാക്കിയവ
വൈകിട്ട് 3.35നുള്ള കൊല്ലം - നാഗർകോവിൽ പാസഞ്ചർ,രാവിലെ 6.15നുള്ള നാഗർകോവിൽ - കൊല്ലം പാസഞ്ചർ,രാവിലെ 7.55നുള്ള നാഗർകോവിൽ - തിരുവനന്തപുരം നോർത്ത് പാസഞ്ചർ,രാവിലെ 6.30നുളള തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ പാസഞ്ചർ,വൈകിട്ട് 6.20നുള്ള നാഗർകോവിൽ - തിരുവനന്തപുരം നോർത്ത് പാസഞ്ചർ,ഉച്ചയ്ക്ക് 1.25നുള്ള തിരുവനന്തപുരം നോർത്ത് - നാഗർകോവിൽ പാസഞ്ചർ,രാവിലെ 6.35നുള്ള പുനലൂർ - കന്യാകുമാരി പാസഞ്ചർ,വൈകിട്ട് 3നുള്ള കന്യാകുമാരി - പുനലൂർ പാസഞ്ചർ,വൈകിട്ട് 6.25നുളള കന്യാകുമാരി - തിരുനെൽവേലി പാസഞ്ചർ,വൈകിട്ട് 4നുള്ള കന്യാകുമാരി -കൊല്ലം മെമു,രാവിലെ 11.35നുള്ള കൊല്ലം -കന്യാകുമാരി മെമു എന്നിവയാണ്.
ഭാഗികമായി റദ്ദാക്കിയവ
മംഗലാപുരം - തിരുവനന്തപുരം ഏറനാട് കൊല്ലത്ത് യാത്ര അവസാനിപ്പിച്ച് കൊല്ലത്ത് നിന്ന് തന്നെ മടക്കസർവ്വീസും നടത്തും. മംഗലാപുരം - കന്യാകുമാരി പരശുറാം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച് തിരുവനന്തപുരത്ത് നിന്നു തന്നെ മടക്കസർവ്വീസും നടത്തും.പൂനെ - കന്യാകുമാരി ജയന്തി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ മടക്കസർവ്വീസ് നടത്തും.തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് മടക്കസർവ്വീസ് നടത്തും.