ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഒരു മരണം, 350ൽ അധികം പേർ ചികിത്സ തേടി
Friday 10 April 2026 4:37 PM IST
കണ്ണൂർ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രസാദസദ്യ കഴിച്ച ഒരാൾ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് നിഗമനം. കണ്ണൂർ മട്ടന്നൂരിലെ കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലാണ് സംഭവം. കാര സ്വദേശി വിജയൻ (70) ആണ് മരിച്ചത്. 20 പേർ ചികിത്സയിൽ തുടരുകയാണ്. 350ൽ അധികം പേർ ഇതിനോടകം ചികിത്സ തേടി.