ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു

Tuesday 14 April 2026 8:00 PM IST

ഇരുമ്പനം: റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ടാങ്കർ ലോറിയിടിച്ച് മറ്റൊരു ടാങ്കർ ലോറി ഡ്രൈവർ മരിച്ചു. വൈക്കം വെച്ചൂർ ചൂരക്കാട്ട് അശോകൻ തമ്പിയുടെ മകൻ അനീഷാണ് (41) മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ഓടെ സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനം ഐ.ഒ.സി കമ്പനിക്ക് മുന്നിലായിരുന്നു അപകടം. ഇരുമ്പനം ബി.പി.സി.എല്ലിലെ ടാങ്കർ ലോറി ഡ്രൈവറായ അനീഷ് നടന്നുപോകുന്നതിനിടെ തെക്ക് ദിശയിൽനിന്ന് വടക്കോട്ട് അമിതവേഗതയിലെത്തിയ ടാങ്കർലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന് ശേഷം ലോറി നിറുത്താതെ പോയി.