പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Tuesday 14 April 2026 8:05 PM IST

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് പരിക്ക്. റോഡിലേക്ക് തെറിച്ചുവീണ യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. റോഡിലേക്ക് തെറിച്ചുവീണ പുറയാർ സ്വദേശി സുരേഷിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ചൊവ്വര ഭാഗത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ അപകടമാണിത്.