കനത്ത കാറ്റ്; കുട്ടമ്പുഴയിൽ 10 ലക്ഷം രൂപയുടെ നഷ്‌ടം

Thursday 30 April 2026 9:31 PM IST

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ കാർഷിക നഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു. പൂയംകുട്ടി വെട്ടിയാങ്കൽ വി.കെ.ബേബി, സോഫി ബേബി എന്നിവരുടെ മാത്രം 300 റബ്ബർ മരങ്ങൾ നശിച്ചു. ആകെ അറുന്നൂറ് റബ്ബർ മരങ്ങൾക്ക് നാശം സംഭവിച്ചുവെന്നാണ് കണക്ക്. അഞ്ഞൂറോളം ഏത്തവാഴകളും നശിച്ചു. തെങ്ങ്, 40, കൊക്കൊ 40, കമുക്30, കുരുമുളക് ചെടി30,കശുമാവ്30 എന്നിങ്ങനെയാണ് കാറ്റിൽ നശിച്ച മറ്റ് കാർഷിക വിളകളുടെ കണക്ക്.