സർട്ടിഫിക്കറ്റ് വിതരണം

Friday 01 May 2026 10:56 PM IST
സർട്ടിഫിക്കറ്റ് വിതരണം നട​ത്തി

പന്തളം: എം.എസ്എം.ഇ തിരുവല്ല സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ സോളാർ, സി.സി.ടി വി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണം പന്തളം മൈക്രോ കോളേജിൽ നടത്തി.നഗരസഭ ചെയർപേഴ്‌സൺ കൃഷ്ണകുമാരി എം.ആർ ഉദ്ഘാടനം ചെയ്​തു. വാർഡ് കൗൺസിലർ കെ.ആർ.രവിയുടെ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഗ്രൂപ്പ്​ ചെയർമാൻ വിജയകുമാർ ടി.ഡി, പന്തളം നഗരസഭ കൗൺസിലർ പന്തളം മഹേഷ്​, അലുമ്‌നി അസോസിയേഷൻ സെക്രട്ടറി ഷിജു കെ.എച്ച്, ജോജി തോമസ്, അനിൽ എം.കെ ഇൻസ്​ട്രക്ടർ ജോയ്‌​സി ജോയി എന്നിവർ പ്രസംഗിച്ചു.