മോഷണശ്രമം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം; കൊല്ലത്തെ സ്ഥാപനത്തിനെതിരെ പരാതി
Saturday 02 May 2026 10:43 AM IST
കൊല്ലം: പുനലൂരിൽ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന് പരാതി. കുട്ടികൾ നിന്ന് പഠിക്കുന്ന സ്ഥാപനമായ ലിവിംഗിനെതിരെയാണ് പരാതി. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് വാർഡനും കുക്കും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. കുട്ടിയെ കാണാൻ അമ്മയെത്തിയപ്പോഴാണ് 12കാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ പുനലൂർ പൊലീസ് കുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ കുക്കിനെയും വാർഡനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.