ബേക്കറി ഉത്പന്നങ്ങൾക്ക് വിലവർദ്ധിക്കും
Saturday 02 May 2026 5:47 PM IST
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വാണിജ്യ എൽ.പി.ജി വില നിയന്ത്രിക്കുകയോ സബ്‌സിഡി നൽകുകയോ ചെയ്യണമെന്ന് കേരള ബേക്കേഴ്‌സ് അസോസിയേഷൻ (ബേക്ക് കേരള) ആവശ്യപ്പെട്ടു. എൽ.പി.ജി വില വർദ്ധനവ് ബേക്കറി മേഖലയെ മാത്രമല്ല, പൊതുജനങ്ങളെയും ഗുരുതരമായി ബാധിക്കും. 19കിലോ വാണിജ്യ സിലിണ്ടർ വില 993രൂപ വർദ്ധിപ്പിച്ചതുമൂലം ബ്രെഡ്, ബൺ, റസ്‌ക് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ സാദ്ധ്യതയുണ്ട്. ഇത് നേരിട്ട് പൊതുജനങ്ങളുടെ ജീവിതച്ചെലവിനെ ബാധിക്കുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കിരൺ എസ്.പാലക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേം ശങ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.