ഹോട്ടൽടെക് കേരള പ്രദർശനം കൊച്ചിയിൽ

Saturday 02 May 2026 5:54 PM IST

കൊച്ചി: ഹോട്ടൽസ്, റിസോർട്ട്‌സ്, റെസ്‌റ്റോറന്റ്സ്, കാറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന ഹോട്ടൽടെക് കേരള പ്രദർശനത്തിന്റെ 16ാം പതിപ്പ് 15,16,17 തിയതികളിൽ കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. കേരള ബറിസ്റ്റ വർക്ക്‌ഷോപ്പ് 12 മുതൽ 16വരെയുണ്ട്. ഹോട്ടൽ ജീവനക്കാരുടെ ഫാഷൻഷോ, ബെഡ് മേക്കിംഗ് സ്‌കിൽസ്, വാക്വം ക്ലീനർ റേസ്, ടവൽ ആർട്ട് തുടങ്ങി​യവയി​ൽ മത്സരങ്ങളുമുണ്ടാകും. 50ലേറെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. എ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ്, കെ.പി.എച്ച്.എ സംസ്ഥാന പ്രസിഡന്റ് ബിന്ദു പർവീഷ്, ഷെഫ് നളൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.