പൊലീസ് സ്റ്റേഷനിലേക്ക് എ.സി നൽകി
Sunday 03 May 2026 12:28 AM IST
പെരിന്തൽമണ്ണ: വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് എ.സി നൽകി. ഏരിയ പ്രസിഡന്റ് സലാം ഗൾഫോണിൽ നിന്ന് സ്റ്റേഷൻ എസ്എച്ച്ഒ സുമേഷ് സുധാകർ എ.സി ഏറ്റുവാങ്ങി. പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ ഇതിനുമുമ്പും നിരവധി സൗകര്യങ്ങൾ ഒരുക്കാൻ വ്യാപാരി വ്യവസായി സമിതി മുൻകൈ എടുത്തിട്ടുണ്ട്. ചടങ്ങിൽ സമിതി ഏരിയ സെക്രട്ടറി പി.പി അബ്ബാസ്, മൻസൂർ നെച്ചിയിൽ, ഇമേജ് ഹുസൈൻ, റിയാസ് കൈപ്പുള്ളി, ദാമു സോഡിയാക് എന്നിവർ പങ്കെടുത്തു.