ചങ്ങമ്പുഴ പാർക്കിൽ ചിരിക്കൂട്ടം ഇന്ന്
Sunday 03 May 2026 2:44 AM IST
കൊച്ചി: ലോകചിരിദിനമായ ഇന്ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ 7 മുതൽ 9വരെ ചിരിയോഗ അംബാസഡർ എസ്.വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചിരികൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 9 മുതൽ വൈകിട്ട് 4വരെ ഹോട്ടൽ കോറലിൽ ലാഫർ യോഗ ലീഡേഴ്സ് മീറ്റും സംഘടിപ്പിക്കും. ദിവസവും രാവിലെ 10 മുതൽ 15 മിനിറ്റ് നേരം ചിരിയോഗ പ്രാക്ടീസ് ചെയ്താൽ മാനസിക സംഘർഷങ്ങൾ ഇല്ലാതാകും. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിക്കും. സംസ്ഥാനത്ത് എവിടെയും ചിരിയോഗ ക്ലബുകൾ സംഘടിപ്പിക്കാൻ എല്ലാ സഹായവും സൗജന്യമായി ചെയ്തുനൽകാമെന്ന് ചിരിയോഗ കേരള അംബാസഡർ എസ്.വി.സുനിൽ കുമാർ അറിയിച്ചു.