കെ. കരുണാകര പിള്ള അനുസ്മരണം
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന കെ. കരുണാകര പിള്ളയുടെ ഒമ്പതാം ചരമവാർഷികത്തിൽ അനുസ്മരണസമ്മേളനവും പുഷ്പാർച്ചനയും നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ്, എൻ.ജി.ഒ.അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി, ദീർഘകാല പ്രസിഡന്റ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം, കൊല്ലം ജില്ലാ ഡി.സി.സി വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ സേവനം അനുഷ്ടിച്ച വ്യക്തിയായിരുന്നു കരുണാകര പിള്ള. ജില്ലാ പ്രസിഡന്റ് എം.കെ ദിവാകരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി.സി സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സി. രത്നാകരൻ, ടി.കെ എവുജിൻ, പി. ദാമോദരൻ നമ്പ്യാർ, കെ.എം വിജയൻ, കെ.പി ബാലകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, പി.പി ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടൻ, സി.വി ശ്രീധരൻ, രവീന്ദ്രൻ കൊക്കോട്ട്, എൻ.കെ ബാബുരാജ്, എം. അശോകൻ, ഇ. മീനാകുമാരി സംസാരിച്ചു.