ബുദ്ധപൗർണമി

Sunday 03 May 2026 1:11 AM IST
സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബുദ്ധ പൗർണ്ണമി അനുസ്മരണ കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഭൂലോകത്ത് മാനവരാശിയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും അടിസ്ഥാന കാരണം ആസക്തിയാണെന്നും ആസക്തിക്കെതിരെയുള്ള പ്രതിരോധായുധമാണ് ബുദ്ധധർമ്മമെന്നും സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് വിളയോടി വേണുഗോപാലൻ അഭിപ്രായപ്പെട്ടു. സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബുദ്ധപൗർണമി അനുസ്മരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.ആർ.ബിർള അദ്ധ്യക്ഷത വഹിച്ചു. എസ്.രമണൻ, ടി.പി.കനകദാസ്, സെയ്ദ് മുഹമ്മദ് പിരായിരി, ഗോപാലൻ മലമ്പുഴ, എൻ.ചന്ദ്രൻ, അബ്ദുൽ ഖാദർ കണ്ണാടി, കുഞ്ചൻ പൂവക്കോട്, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.